
ന്യൂഡൽഹി : ഇൻഡിഗോ വിമാന റദ്ദാക്കലിലെ പ്രതിസന്ധി ഇന്നും തുടരുന്നു. തുടർച്ചയായ ആറാം ദിവസവും പ്രവർത്തന തടസ്സങ്ങൾ നേരിടുന്നതിനാൽ ഞായറാഴ്ച 300-ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. പ്രതിസന്ധി നിരീക്ഷിക്കുന്നതിനായി ഒരു ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് (സിഎംജി) രൂപീകരിച്ചിട്ടുണ്ടെന്നും വെല്ലുവിളികൾ നേരിടാൻ ‘സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും’ ഇൻഡിഗോയുടെ ഏറ്റവും പുതിയ പ്രസ്താവനയിൽ പറയുന്നു.
ഞായറാഴ്ച, ഹൈദരാബാദ് വിമാനത്താവളത്തിൽ 115 വിമാനങ്ങളും, മുംബൈ വിമാനത്താവളത്തിൽ 112 ഉം, ഡൽഹിയിൽ 109 ഉം, ചെന്നൈയിൽ 38 ഉം, അമൃത്സറിൽ 11 ഉം വിമാനങ്ങൾ റദ്ദാക്കി. ചൊവ്വാഴ്ച മുതൽ, ഇൻഡിഗോ 2,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കുകയും പലതും വൈകിപ്പിക്കുകയും ചെയ്തു. യാത്രമുടങ്ങിയ നിരവധി യാത്രക്കാരുടെ പ്രതിഷേധത്തിന് ഇത് കാരണമായി. പ്രതിസന്ധിയിലിടപെട്ട കേന്ദ്രം ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
അതേസമയം, വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാർക്ക് ഡിസംബർ 7 (ഞായറാഴ്ച) രാത്രി 8 മണിക്കുള്ളിൽ എല്ലാ റീഫണ്ടുകളും നൽകണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ശനിയാഴ്ച വിമാനക്കമ്പനിയോട് കർശനമായി നിർദ്ദേശിച്ചിരിക്കുകയാണ്.
IndiGo flight cancellations updates










