സാങ്കേതിക പ്രശ്നം; 170 യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പറന്നുയർന്ന് മണിക്കൂറുകൾക്കകം അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇറക്കി

ദുബൈ: ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം സാങ്കേതിക പ്രശ്നം കാരണം അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. വ്യാഴാഴ്ച സൂറത്തില്‍ നിന്ന് രാവിലെ 9.45ന് പുറപ്പെട്ട വിമാനമാണ് 11.40ഓടെ അഹമ്മദാബാദില്‍ ഇറക്കിയത്. ദുബൈയിലേക്ക് പറക്കുന്നതിനിടെ സാങ്കേതിക പ്രശ്നം ഉണ്ടായതാണ് വിമാനം വഴിതിരിച്ചു വിടാനും നിലത്തിറക്കാനും കാരണം.

എയര്‍ബസ് എ 320-271N ഓപ്പറേറ്റ് ചെയ്യുന്ന ഇന്‍ഡിഗോയുടെ 6ഇ 1507 വിമാനമാണ് വഴിതിരിച്ചു വിട്ടത്. 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നില്ലെന്നും ചില സാങ്കേതിക പ്രശ്നം മൂലം സൂറത്ത്-ദുബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ദുബൈയിലേക്ക് മറ്റൊരു വിമാനം യാത്രക്കാര്‍ക്ക് ഇൻഡിഗോ ഏര്‍പ്പാടാക്കി നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

More Stories from this section

family-dental
witywide