ഇന്‍ഡിഗോ വിമാന സർവീസ് അർധരാത്രി മുതൽ സാധാരണ നിലയിലേക്കെന്ന് വ്യക്തമാക്കി വ്യോമയാന മന്ത്രാലയം

ദില്ലി: ഇന്‍ഡിഗോ വിമാന സർവീസ് ഇന്ന് അർധരാത്രി മുതൽ സാധാരണ നിലയിലേക്ക് എത്തുമെന്നും രണ്ട് ദിവസത്തിനുള്ളിൽ സർവീസുകൾ പൂർണ്ണ തോതിൽ സജ്ജമാകുമെന്നും വ്യോമയാന മന്ത്രാലയം. വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

പ്രതിസന്ധിയെ തുടർന്ന് നിലവിൽ ആഭ്യന്തര വിമാന സർവീസുകളുടെ നിരക്ക് അന്താരാഷ്ട്ര വിമാന സർവീസുകളേക്കാൾ ഇരട്ടിയാണ്. ദില്ലി – ലണ്ടൻ എയർ ഇന്ത്യ വിമാന നിരക്ക് 27000 ൽ താഴെയാണ് എന്നാല്‍ ദില്ലിയില്‍ നിന്ന് കൊച്ചിയലേക്കുള്ള ടിക്കറ്റിന് ഏറ്റവും കുറഞ്ഞ നിരക്ക് 50000 നും മുകളിലാണ്. കൂടാതെ ദില്ലി തിരുവനന്തപുരം എയർ ഇന്ത്യ വിമാന ടിക്കറ്റ് നിരക്കും 55,000 വരെ ഉയർന്നിട്ടുണ്ട്.

അതേസമയം, ഇന്ന് ഉച്ചവരെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള എഴുനൂറോളം ഇൻഡിഗോ സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. വിമാന പ്രതിസന്ധി പാര്‍ലമെന്‍റിലും ചർച്ചയായി. ഒരു വിമാനക്കമ്പനിക്ക് കുത്തകവകാശം നല്‍കിയതില്‍ ജനം വലിയ വില നല്‍കേണ്ടി വരികയാണെന്ന് കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തില്‍ കുറിച്ചു.

IndiGo flight services to return to normal from midnight, says Civil Aviation Ministry

More Stories from this section

family-dental
witywide