ചെന്നൈ വിമാനം ഇറക്കിയത് ബെംഗളൂരുവിൽ; ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

ഇൻഡിഗോ ഗുവഹത്തി ചെന്നൈ വിമാനം ബെംഗളൂരുവിൽ അടിയന്തരമായി ലാൻഡ് ചെയ്തു. വിമാനം സമയത്ത് ചെന്നൈയിൽ ഇറക്കാൻ കഴിഞ്ഞില്ലെന്നും ഇന്ധനം കഴിയാറായി എന്ന് പൈലറ്റ് അറിയിച്ചതിനെ തുടർന്നുമാണ് ബെംഗളൂരുവിൽ ഇറക്കിയത്. 168 യാത്രക്കാർ ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്ധനം കുറവായതിനെത്തുടര്‍ന്ന് പൈലറ്റ് മെയ് ഡേ സന്ദേശം നൽകിയതായി അധികൃതരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്തിലെ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ചെന്നൈയില്‍ തന്നെ വിമാനമിറക്കാന്‍ പൈലറ്റ് രണ്ടാമതൊരു ശ്രമം നടത്തിയില്ല. പകരം ബെംഗളൂരുവിലേക്ക് പറക്കാന്‍ തീരുമാനിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ദുരന്ത സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍, ഫയര്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു. പൈലറ്റിനെയും സഹ പൈലറ്റിനെയും ജോലിയിൽ നിന്ന് മാറ്റി നിർത്തിയെന്നും റിപ്പോർട്ടുണ്ട്.

More Stories from this section

family-dental
witywide