പാക്കിസ്ഥാന് പിന്തുണ നല്‍കുന്ന തുര്‍ക്കിക്ക് ഇന്ത്യയുടെ പ്രഹരം, തുര്‍ക്കി എയര്‍ലൈന്‍സുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ ഇന്‍ഡിഗോ

ന്യൂഡല്‍ഹി : ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാനെ പരസ്യമായി പിന്തുണച്ച തുര്‍ക്കിക്ക് വീണ്ടും തിരിച്ചടി. തുര്‍ക്കി എയര്‍ലൈന്‍സുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ ഇന്‍ഡിഗോയോട് സര്‍ക്കാര്‍. മൂന്ന് മാസത്തിനുള്ളില്‍ കരാര്‍ അവസാനിപ്പിക്കാനാണ് നിര്‍ദേശം.

തുര്‍ക്കി എയര്‍ലൈന്‍സില്‍ നിന്ന് രണ്ട് ബോയിങ് 777 വിമാനങ്ങള്‍ ഇന്‍ഡിഗോ ലീസിനെടുത്തിട്ടുണ്ട്. മെയ് 31 വരെ പെര്‍മിറ്റ് ഉണ്ടായിരുന്നെങ്കിലും ആറ് മാസത്തേക്ക് കാലാവധി നീട്ടാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാലാവധി നീട്ടാന്‍ മന്ത്രാലയം വിസമ്മതിക്കുകയായിരുന്നുവെന്നാണ് വിവരം. പെട്ടെന്നുള്ള വിമാന തടസം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ ഓഗസ്റ്റ് 31 വരെ ഇന്‍ഡിഗോയ്ക്ക് മൂന്ന് മാസത്തെ കാലാവധി നല്‍കിയിട്ടുണ്ട്.

‘തുര്‍ക്കി പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍, ഇത് ദേശീയ സുരക്ഷയുടെ പ്രശ്‌നമായി മാറിയിട്ടുണ്ട്’ -സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോള്‍ പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിന് മുമ്പും ശേഷവും തുര്‍ക്കി പാകിസ്ഥാനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയില്‍ പാകിസ്ഥാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ തുര്‍ക്കി ഡ്രോണുകളും വ്യാപകമായി ഉപയോഗിച്ചിരുന്നു.

More Stories from this section

family-dental
witywide