
ന്യൂഡല്‍ഹി : വന്‍ മയക്കുമരുന്നു വേട്ട നടത്തി ഇന്തോനേഷ്യ. 425 മില്യണ്‍ ഡോളര്‍ വില വരുന്ന മാരക മയക്കുമരുന്നുമായി എത്തിയ കപ്പലാണ് ഇന്തോനേഷ്യ പിടികൂടിയിരിക്കുന്നത്. 1.2 ടണ്‍ കൊക്കെയ്‌നും 705 കിലോഗ്രാം മെത്താംഫെറ്റാമൈനും ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കപ്പലിലുണ്ടായിരുന്നത്. രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് നാവിക സേന വിശദമാക്കി.
ഒരു തായ്‌ലാന്‍ഡ് സ്വദേശിയും നാല് മ്യാന്‍മാര്‍ സ്വദേശികളും സുമാത്രയ്ക്ക് സമീപമെത്തിയ കപ്പലില്‍ നിന്ന് ഇന്തോനേഷ്യന്‍ അധികൃതരുടെ പിടിയിലായിട്ടുണ്ട്. മയക്കുമരുന്ന് എവിടെ നിന്ന് കൊണ്ടുവന്നതാണെന്നും കപ്പലിന്റെ ലക്ഷ്യസ്ഥാനത്തേക്കുറിച്ചും അന്വേഷണം നടത്തിവരികയാണ്. മയക്കുമരുന്ന് കടത്തിന് ഇന്തോനേഷ്യയില്‍ വധശിക്ഷയാണ് നല്‍കാറുള്ളത്.