”മറ്റൊരു ഇന്ത്യൻ അധിനിവേശക്കാരൻ, മുംബൈയിൽത്തന്നെ നിന്നാൽ പോരായിരുന്നോ…” പ്രശാന്തിന്റെ മരണം ആഘോഷിക്കുന്ന അമേരിക്കൻ ഇൻഫ്ലുവൻസർക്കെതിരെ രോഷം

കാനഡയിലെ എഡ്മന്റണിലുള്ള ഗ്രേ നൺസ് കമ്മ്യൂണിറ്റി ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ 44-കാരനായ പ്രശാന്ത് ശ്രീകുമാർ മരിച്ച സംഭവത്തിൽ അമേരിക്കൻ ഇൻഫ്ലുവൻസറും അഭിഭാഷകനുമായ ആൻഡ്രൂ ബ്രാങ്ക നടത്തിയ വിദ്വേഷപൂർണ്ണമായ പരാമർശങ്ങൾക്കെതിരെ കനത്ത രോഷം ഉയരുന്നു.

പ്രശാന്തിന്റെ മരണവാർത്തയോട് പ്രതികരിക്കവെ ബ്രാങ്ക അദ്ദേഹത്തെ “കാനഡയിലെ മറ്റൊരു ഇന്ത്യൻ അധിനിവേശക്കാരൻ” എന്നാണ് പരിഹാസ രൂപേണ വിളിച്ചത്. പ്രശാന്ത് മുംബൈയിൽ തന്നെ നിന്നിരുന്നെങ്കിൽ കാനഡയിലെ മോശം ആരോഗ്യസംവിധാനത്തിന് പകരം ഇന്ത്യയിലെ മോശം ആരോഗ്യസംവിധാനം ആസ്വദിക്കാമായിരുന്നു എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

ഇന്ത്യക്കാരെ കുറഞ്ഞ ബുദ്ധിയുള്ളവരെന്നും മറ്റും വിളിച്ച് മുൻപും ഇദ്ദേഹം വിദ്വേഷ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. പ്രശാന്തിന്റെ കുടുംബം അതീവ ദുഃഖത്തിൽ കഴിയുന്ന ഈ സമയത്ത് ഒരാളുടെ മരണം ആഘോഷിക്കുന്ന ബ്രാങ്കയുടെ നടപടി മനുഷ്യത്വരഹിതമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യാപകമായി വിമർശിച്ചു. ഒരാളുടെ ശവക്കല്ലറയ്ക്ക് മുകളിൽ നൃത്തം ചെയ്യുന്ന വിദ്വേഷമാണ് ബ്രാങ്ക കാണിക്കുന്നതെന്നും പലരും പ്രതികരിച്ചു.

പ്രശാന്തിന് സംഭവിച്ചത്

ജോലിക്കിടയിൽ കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ട പ്രശാന്തിനെ ഡിസംബർ 22-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ട് മണിക്കൂറിലധികം ചികിത്സ ലഭിക്കാതെ കാത്തിരിക്കേണ്ടി വന്ന അദ്ദേഹം ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് പ്രശാന്തിന്റെ മരണത്തിന് കാരണമായതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നു. പ്രാഥമിക ഇസിജി ഫലങ്ങളിൽ ഗുരുതരമായ പ്രശ്‌നമില്ലെന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചതായും കാത്തിരിക്കാൻ ആവശ്യപ്പെട്ടതായും ഭാര്യ ആരോപിക്കുന്നു. എന്നാൽ ഈ സമയത്ത്, രക്തസമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരുന്നതിനാൽ ശ്രീകുമാറിന് ടൈലനോൾ നൽകി. പിന്നീട് ആരോഗ്യം മോശമാകുകയും അദ്ദേഹം മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

Influencer sparks fury after mocking death of Indian-origin man in Canada

More Stories from this section

family-dental
witywide