ദിവസവും 10,000 ൽ അധികം കലോറി കഴിച്ച് അമിതമായി ഭക്ഷണം കഴിക്കുന്ന ചലഞ്ചിൽ പങ്കെടുത്ത റഷ്യൻ ഫിറ്റ്നസ് പരിശീലകനും ഇൻഫ്ലുവൻസറുമായ ദിമിത്രി നുയാൻസിന്(30) ദാരുണാന്ത്യം. 25 കിലോ ശരീരഭാരം വർധിപ്പിക്കാനായി സ്വയം ചലഞ്ച് ഏറ്റെടുത്ത ദിമിത്രി ഈ ലക്ഷ്യം കൈവരിക്കാനുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് മരിച്ചത്. ഹൃദയസ്തംഭനം മൂലം മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
പീപ്പിൾ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നത് അദ്ദേഹം ദിവസവും 10,000-ൽ അധികം കലോറി കഴിച്ചിരുന്നതായാണ് ‘ പിന്നീട് ഈ ഭാരം മുഴുവൻ കുറച്ച് തൻ്റെ രൂപമാറ്റം കാണിക്കാനായിരുന്നു പദ്ധതി. പ്രഭാതഭക്ഷണത്തിന് പേസ്ട്രിയും കേക്കും ഉച്ചഭക്ഷണത്തിന് ധാരാളം മയോണൈസ് അടങ്ങിയിട്ടുള്ള ഡംപ്ലിങ്സ്, അത്താഴത്തിന് ഒരു ബർഗറും രണ്ട് ചെറിയ പിസ്സകളും എന്നിങ്ങനെയാണ് കഴിച്ചിരുന്നത്.
മരണത്തിന് ഒരു ദിവസം മുൻപ് തനിക്ക് സുഖമില്ലെന്ന് അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പരിശീലന സെഷനുകളും റദ്ദാക്കിയിരുന്നു. ഒറെൻബർഗ് ഒളിമ്പിക് റിസർവ് സ്കൂളിൽ നിന്നും സെന്റ് പീറ്റേഴ്‌സ്‌ബർഗിലെ നാഷണൽ ഫിറ്റ്നസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ദിമിത്രി ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
Influencer who participated in overeating challenge dies after consuming over 10,000 calories a day














