
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവരങ്ങളുള്‍പ്പെടെ ഇന്ത്യയുടെ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പാക് ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്‌ഐയ്ക്കു കൈമാറിയ പാക് ചാരന്‍ പിടിയില്‍.
ജയ്‌സല്‍മീറിലെ മോഹന്‍ഗഡ് സ്വദേശിയായ ഹനീഫ് മിര്‍ ഖാനെ (47) രാജസ്ഥാന്‍ സിഐഡി ഇന്റ്റലിജന്‍സാണ് അറസ്റ്റ് ചെയ്തത്. സെനിക സ്ഥാപനങ്ങളെക്കുറിച്ചും സൈനിക നീക്കങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇയാളുടെ പക്കലുള്ളതായി ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി. ഐഎസ്‌ഐയ്ക്കു വിവരങ്ങള്‍ നല്‍കുന്നതിനു പകരമായി ഇയാള്‍ പണം കൈപ്പറ്റിയിരുന്നതായും സമ്മതിച്ചിട്ടുണ്ട്.