”വീമ്പിളക്കുന്നതിനുപകരം ശത്രുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ…” മോദിയോട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ബെംഗളൂരു: ഓപ്പറേഷന്‍ സിന്ദൂരിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതു പ്രസംഗങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ‘സ്വയം വീമ്പിളക്കുന്നതിനുപകരം ശത്രുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും’ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും അദ്ദേഹത്തോട് ഖാര്‍ഗെ ആവശ്യപ്പെട്ടു.

മോദിയുടെ എല്ലാ പ്രസ്താവനകളോടും പ്രതികരിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും എന്നാല്‍ അദ്ദേഹത്തോടുള്ള തന്റെ ഒരേയൊരു അഭ്യര്‍ത്ഥന പലപ്പോഴും വായ അടച്ചിരിക്കണമെന്നാണെന്നും ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഖാര്‍ഗെ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സമീപകാല പൊതു പ്രസ്താവനകളെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും ചോദ്യം ചെയ്ത ഖാര്‍ഗെ മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മോദി താല്‍ക്കാലികമായി പിന്മാറണമെന്നും നിര്‍ദ്ദേശിച്ചു.

‘മോദി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് മാറി നിന്ന് രാജ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. രാജ്യത്ത് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം മനസ്സിലാക്കി സംസാരിക്കണം. സ്വയം വീമ്പിളക്കുന്നതിനുപകരം അദ്ദേഹം (മോദി) ശത്രുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ്. ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണ സായുധ സേനയ്‌ക്കൊപ്പമുണ്ട്”. അദ്ദേഹം അഭിപ്രായപ്പെട്ടു.

More Stories from this section

family-dental
witywide