
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിനു മുന്‍പ് ശ്രീനഗറില്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ആക്രമണങ്ങളുണ്ടാകുമെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ഹോട്ടലുകളിലും മറ്റും താമസിക്കുന്ന വിനോദ സഞ്ചാരികളെയാണ് ലക്ഷ്യമിടുമെന്നായിരുന്നു വിവരം. ഇതേത്തുടര്‍ന്ന് ശ്രീനഗറില്‍ പൊലീസിലെ ഉന്നതര്‍ ക്യാംപ് ചെയ്തിരുന്നുവെന്നും പരിശോധന നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍, പരിശോധന വിവിധ മേഖലകളില്‍ നടത്തിയിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതോടെ പതിന്നാലു ദിവസത്തോളം നീണ്ട പരിശോധന് ഏപ്രില്‍ 22ന് അവസാനിപ്പിച്ചു. പക്ഷേ, അതേ ദിവസമാണ് പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികള്‍ക്ക് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.