
ടെഹ്‌റാന്‍: അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാനിയന്‍ ആണവോര്‍ജ്ജ കേന്ദ്രങ്ങളില്‍ നിന്ന് ഇത് വരെ ആണവ വികരണ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐ എ ഇ എ) അറിയിച്ചു. എന്നാല്‍ റേഡിയേഷന്‍ ചോര്‍ച്ചയുണ്ടാകുമോയെന്ന ആശങ്ക ശക്തമാണ്.
സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഫോര്‍ദോയ്ക്ക് സമീപ പ്രദേശങ്ങളില്‍ നിന്നടക്കം നിലവില്‍ ആശങ്കപ്പെടുത്തുന്ന തോതില്‍ വികരണമുണ്ടായിട്ടില്ലെന്നും ഐ എ ഇ എ വ്യക്തമാക്കി. അമേരിക്കയുടെ ആക്രമണം ഉണ്ടായ ഇറാന്റെ മൂന്ന് കേന്ദ്രങ്ങളിലും ആണവോര്‍ജ പദ്ധതികള്‍ ഉടനൊന്നും തുടരാന്‍ കഴിയാത്ത വിധം കനത്ത നാശമുണ്ടായി എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആണവകേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്നും ഇരുരാജ്യങ്ങളും ഏക്കാലവും ഓര്‍മിക്കുന്ന പ്രത്യാഘാതമുണ്ടാകുമെന്നുമാണ് ഇറാന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
ഫോര്‍ദോ ആണവ കേന്ദ്രം തകര്‍ത്തെന്ന അമേരിക്കന്‍ അവകാശവാദമടക്കം ഇറാന്‍ തള്ളിക്കളഞ്ഞു. ആണവകേന്ദ്രത്തിന് കാര്യമായ കേടുപാടില്ലെന്നാണ് ഇറാന്‍ പറയുന്നത്. അണുവികരണമോ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമോ ഇല്ല. ആണവ സംപുഷ്ടീകരണത്തിന്റെ വേഗം വര്‍ധിപ്പിക്കുമെന്നും ഇറാന്‍ ആണവോര്‍ജ്ജ സമിതി വ്യക്തമാക്കി.