തിരുവനന്തപുരം: എംഎൽഎയും മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളിൽ ഒന്നില്‍ കൂടുതല്‍ യുവതികള്‍ ഗര്‍ഭഛിദ്രത്തിന് ഇരയായി എന്ന നിഗമനത്തിൽ അന്വേഷണ സംഘം. ഇതേ തുടർന്ന് ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
ഗര്‍ഭഛിദ്രത്തിന് ഒരു യുവതിയെ വിധേയമാക്കിയത് ബെംഗളൂരുവിലാണെന്നാണ് കണ്ടത്തല്‍. ഇതിൻ്റെ ചികിത്സാ രേഖകള്‍ അന്വേഷണ സംഘം ശേഖരിക്കും. കേസിൽ യുവതികളുടെ മൊഴി രേഖപ്പെടുത്താന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. മൊഴി ലഭിച്ചില്ലെങ്കില്‍ നിയമോപദേശം തേടാനാണ് നീക്കം. അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎകേസിൽ ഇരകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. കേസിൽ രാഹുലിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയും മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും മൊഴിയെടുക്കുകയും അന്വേഷണ സംഘം ചെയ്യും.













