
ഷിക്കാഗോ : വികെ ശ്രീകണ്ഠന്‍ എംപിയേയും പത്‌നി കെപിസിസി ജനറല്‍ സെക്രട്ടറി കെ.എ തുളസിയേയും സ്വീകരിക്കാനൊരുങ്ങി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) ഷിക്കാഗോ. ഇല്ലിനോയിയിലെ മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍വെച്ച് (7800 Lyons St.) ഒക്ടോബര്‍ 17 വെള്ളിയാഴ്ച രാത്രി 8 നാണ് സ്വീകരണ പരിപാടി.
ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂ ജേഴ്സി അന്തർദേശീയ സെമിനാറിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വികെ ശ്രീകണ്ഠന്‍ എംപി.
2019 മുതൽ പാലക്കാട് നിന്ന് ലോകസഭ അംഗം ആയ വി. കെ ശ്രീകണ്ഠൻ ഒറ്റപ്പാലം എൻഎസ്എസിൽ പഠിക്കുന്ന കാലത്ത് കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 1993-ൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി. . 2012 മുതൽ കെ.പി.സി.സി സെക്രട്ടറിയായ വി.കെ. ശ്രീകണ്ഠൻ ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനാകുന്നത് ദീർഘമായ സംഘടനാ പ്രവർത്തന പരിചയത്തിന്റെ പിൻബലത്തിലാണ്. സംഘടനാ പ്രവർത്തകൻ എന്നതിനപ്പുറം പാലക്കാട്ടെയും പ്രത്യേകിച്ച് സ്വദേശമായ ഷൊർണൂരിലെയും ജനകീയ പ്രശ്നങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് വി.കെ. ശ്രീകണ്ഠൻ. 2000 മുതൽ ഷൊർണൂർ മുനിസിപ്പാലിയിറ്റിയിലെ കോൺഗ്രസ് അംഗം. 2005, 2010, 2015 വർഷങ്ങളിൽ തുടർച്ചയായി ഷൊർണൂർ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച് ജയിച്ചു. ഷൊർണൂർ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ആയും പ്രവർത്തിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ അംഗമായും പ്രവത്തിച്ചിട്ടുണ്ട്. 2011ൽ ഒറ്റപ്പാലത്ത് നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചു . 2016 മുതൽ പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എന്ന പദവിയിലും ദീർഘകാലം പ്രവർത്തിച്ചു. .
കോൺഗ്രസ് നേതാവ് കെ.എ. തുളസിയാണ് ഭാര്യ. ഇവർ മുൻ വനിതാ കമ്മിഷൻ അംഗവും നിലവിൽ നെന്മാറ NSS പ്രിൻസിപ്പാളും ആണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
സതീശന്‍ നായര്‍ – 8477083279
തോമസ് മാത്യു – 7735091947
ജോര്‍ജ്ജ് പണിക്കര്‍ – 8474017771
തമ്പി മാത്യു – 8472265486
IOC Chicago hosts reception for MP V.K. Srikandan and wife K.A. Thulasi













