വമ്പന്‍ ക്യാമറ അപ്‌ഗ്രേഡുമായി ഐഫോണ്‍ 17ഇ ; ഫെബ്രുവരിയില്‍ അടുത്ത ഐഫോണ്‍ ലോഞ്ച് ചെയ്യുന്നു

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ബജറ്റ്-സൗഹാര്‍ദ സ്‌മാര്‍ട്ട്‌ഫോണായ ഐഫോണ്‍ 17ഇ (iPhone 17e) 2026 ഫെബ്രുവരിയില്‍ അവതരിപ്പിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്. ഫ്ലാഗ്‌ഷിപ്പ് ഐഫോണ്‍ 17ന് സമാനമായ ക്യാമറ ഫീച്ചറുകള്‍ ഐഫോണ്‍ 17ഇ-യിലുണ്ടാകും എന്നാണ് സൂചനകള്‍. ചിത്രങ്ങളുടെ നിലവാരം വര്‍ധിപ്പിക്കുന്ന പുതിയ സെല്‍ഫി സെന്‍സര്‍ ഐഫോണ്‍ 17ഇ-യ്ക്ക് ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഐഫോണ്‍ 17 മോഡലിലേതിന് സമാനമായ സെല്‍ഫി ക്യാമറ ഐഫോണ്‍ 17ഇ-യ്‌ക്ക് ലഭിക്കുമെന്നാണ് അനലിസ്റ്റായ ജെഫ് പറയുന്നത്. ഫോണ്‍ തിരിക്കാതെ തന്നെ വെര്‍ടിക്കല്‍, ഹൊറിസോണ്ടല്‍ സെല്‍ഫികളെടുക്കാന്‍ പാകത്തിലുള്ളതായിരിക്കും ഐഫോണ്‍ 17ഇ-യിലെ ഈ 18 എംപി സെന്‍സര്‍. പുതിയ എഐ19 ചിപ്പ്, ഡൈനാമിക് ഐലന്‍ഡ് തുടങ്ങിയ ഡിസൈന്‍, ഹാര്‍ഡ്‌വെയര്‍ അപ്‌ഗ്രേഡുകളും ഐഫോണ്‍ 17ഇ-യില്‍ വന്നേക്കും.

ഐഫോണ്‍ 17ഇ മുന്‍ഗാമിയിലേത് പോലുള്ള 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റോടെയുള്ള 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെയാകുമെന്നും സൂചനയുണ്ട് . സിംഗിള്‍ 48-മെഗാപിക്‌സല്‍ റിയര്‍ ക്യാമറയിലും മാറ്റമുണ്ടായേക്കില്ല. 4,000 എംഎഎച്ച് ബാറ്ററി കരുത്തില്‍ 20 വാട്‌സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗായിരിക്കും. എന്നാല്‍ എല്ലാ ആപ്പിള്‍ ഉത്പന്നങ്ങളെയും പോലെ ലോഞ്ച് സമയത്ത് മാത്രമാണ് ഐഫോണ്‍ 17ഇ-യുടെ മുഴുവന്‍ സവിശേഷതകളും കമ്പനി വ്യക്തമാക്കുക.

iPhone 17e with a huge camera upgrade; Next iPhone to be launched in February

More Stories from this section

family-dental
witywide