ഖത്തറിലെ ഇറാന്‍ ആക്രമണം : എയർ ഇന്ത്യയുടെ ഉൾപ്പെടെ കേരളത്തില്‍നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി

തിരുവനന്തപുരം: ഖത്തറിലെ യുഎസ് സൈനികതാവളത്തില്‍ ഇറാന്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കേരളത്തില്‍നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി.

എയര്‍ ഇന്ത്യ, ഖത്തര്‍ എയര്‍വേയ്‌സ്, കുവൈത്ത് എയര്‍ലൈന്‍സ്, ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ളവയുടെ സര്‍വ്വീസുകളെ ബാധിച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കത്ത്, ഷാര്‍ജ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹയിലേക്കുള്ള വിമാനവും കുവൈത്ത് എയര്‍ലൈന്‍സിന്റെ കുവൈത്തിലേക്കുള്ള വിമാനവും റദ്ദാക്കി. ഇന്‍ഡിഗോയുടെ ഷാര്‍ജയിലേക്കുള്ള വിമാനവും റദ്ദാക്കിയിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങള്‍ വൈകുമെന്നും ചിലത് വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്‌തെന്നും കൊച്ചി വിമാനത്താവള അധികൃതര്‍ പറഞ്ഞു.

More Stories from this section

family-dental
witywide