അയണ്‍ ഡോമിനെ മറികടന്ന് ആക്രമണം, ഇസ്രയേലില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ച് ഇറാന്‍? യുദ്ധകുറ്റകൃത്യമെന്ന് ഇസ്രയേല്‍

ന്യൂഡല്‍ഹി : ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം എട്ടാം ദിവസത്തില്‍ എത്തിനില്‍ക്കെ, ഇസ്രയേലിന്റെ ശക്തമായ വ്യോമപ്രതിരോധ സംവിധാനത്തെ തകര്‍ത്ത് ഇറാന്‍ ഇസ്രയേലിലെ നഗരങ്ങളില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ലക്ഷ്യത്തിലെത്തുമ്പോള്‍ നൂറു കണക്കിന് ചെറിയ ബോംബുകളായി പൊട്ടിത്തെറിക്കുന്നതാണ് ക്ലസ്റ്റര്‍ ബോംബുകള്‍.

ഇസ്രയേലി നഗരങ്ങളില്‍ ഒന്നിലേറെ ക്ലസ്റ്റര്‍ ബോംബുകള്‍ പതിച്ചെന്ന് ഇസ്രയേലി സൈന്യം പറയുന്നു. ദീര്‍ഘ ദൂര മിസൈലുകള്‍ക്കൊപ്പമാണ് ഇറാന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ തൊടുത്തതെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഒറ്റയെണ്ണമായി തൊടുക്കുന്ന ക്ലസ്റ്റര്‍ ബോംബ് ലക്ഷ്യങ്ങളിലെത്തിയാല്‍ വ്യാപകമായ നാശം വിതയ്ക്കാന്‍ ശേഷിയുള്ളവയാണ്. സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണെന്നും ഇത് യുദ്ധകുറ്റകൃത്യമാണെന്നും ഇസ്രയേല്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫീ ഡെഫ്രിന്‍ പറഞ്ഞു

Also Read

More Stories from this section

family-dental
witywide