
ടെഹ്റാന്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യ ശാസനം വിലപ്പോകില്ലെന്ന് വ്യക്തമാക്കി ഇറാന്. നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ അന്ത്യശാസനം തള്ളിയ ഇറാന് ശത്രുവിനുമുന്നില് കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഉറപ്പിച്ചിരിക്കുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനിടെ ഇസ്രയേല്‍ ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ അമേരിക്ക നേരിട്ട് പങ്കാളി ആയേക്കുമെന്നാണ് സൂചന. പശ്ചിമേഷ്യയിലേക്ക് യുഎസ് കൂടുതല്‍ സൈന്യത്തെ അയയ്ക്കുന്നതായും പടയൊരുക്കം ത്വരിതപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാന് ആണവായുധം നേടുന്നതിന് തൊട്ടരികില്‍ എത്തിയെന്നും തടയാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
ഇന്നലെ രാത്രിയില്‍ ഇറാനില്‍ ഉടനീളം ഇസ്രയേല്‍ കൂടുതല്‍ കനത്ത ആക്രമണം നടത്തി. ഇറാനിലെ ആണവോര്‍ജ കേന്ദ്രങ്ങളില്‍ കൂടുതല്‍ ആക്രമണം നടത്തി. ഇറാനില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 450 കടന്നു.
ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ ഇറാനിലെ നതാന്‍സ് ആണവോര്‍ജ കേന്ദത്തിന്റെ ഭൂഗര്‍ഭ അറകളില്‍ കാര്യമായ നാശം ഉണ്ടായതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അറിയിച്ചു.