ഇസ്രായേല്‍ ആക്രമണങ്ങളെ യുഎസ് പിന്തുണയ്ക്കുന്നതിന് ‘ശക്തമായ തെളിവുകള്‍’ ഉണ്ടെന്ന് ഇറാന്‍

ന്യൂഡല്‍ഹി : ഇറാനെതിരെ ഇസ്രയേല്‍ നടത്തുന്ന മാരക ആക്രമണങ്ങള്‍ക്ക് യുഎസിന്റെ പിന്തുണയുണ്ടെന്ന് ആവര്‍ത്തിച്ച് ഇറാന്‍. യുഎസ് ഇസ്രയേലിനെ സഹായിക്കുന്നതിന് ശക്തമായ തെളിവുകളുണ്ടെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഞായറാഴ്ച പറഞ്ഞത്.

‘ഇസ്രയേല്‍ സൈനിക സേനയുടെ ആക്രമണങ്ങള്‍ക്ക് മേഖലയിലെ അമേരിക്കന്‍ സേനയും അമേരിക്കന്‍ താവളങ്ങളും പിന്തുണച്ചതിന് ശക്തമായ തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്,’ അബ്ബാസ് അരാഗ്ചി പറഞ്ഞു.

യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രയേലിനെ സഹായിക്കരുതെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മറുപടിയായി ‘കഴിഞ്ഞദിവസം രാത്രി ഇറാനുനേരെ നടന്ന ആക്രമണത്തില്‍ യുഎസിന് യാതൊരു പങ്കുമില്ലെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇറാന്‍ ഏതെങ്കിലും തരത്തില്‍ ഞങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയാല്‍ ഇതുവരെ കാണാത്ത തരത്തില്‍ യുഎസ് സൈന്യത്തിന്റെ മുഴുവന്‍ ശക്തിയും കരുത്തും പ്രയോഗിച്ചു തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide