
ടെഹ്‌റാൻ: ഇസ്രായേൽ ഒരു യുദ്ധം തുടങ്ങുകയാണെങ്കിൽ, അതിനൊപ്പം തന്നെ യുഎസുമായും ഇറാൻ യുദ്ധത്തിലേക്ക് ഇറങ്ങുമെന്ന് ഇറാൻ മുൻ വിപ്ലവ ഗാർഡ് കമാൻഡർ മേജർ ജനറൽ മൊഹ്‌സൻ റസായിയുടെ ശക്തമായ മുന്നറിയിപ്പ്. യുഎൻ സുരക്ഷാസഭ ഇറാന്മേൽ വീണ്ടും ആണവ നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനെത്തുടർന്നാണ് ഈ പ്രതികരണം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഇറാന്റെ ആണവപ്രോഗ്രാമിനെതിരെ വീണ്ടും കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്.
ആക്രമണം ഉണ്ടായാൽ ഇസ്രായേലിന് സമയം കൊടുക്കാൻ ഉള്ള ചർച്ചകൾ നിരാകരിക്കപ്പെടും. ഇറാനെതിരായ യാതൊരു സൈനിക നടപടിയും സംഭവിച്ചാൽ, ഇറാൻ തിരിച്ചടിക്കും. അത് ഇസ്രായേലായിരിക്കട്ടെ, അല്ലെങ്കിൽ അമേരിക്കയായിരിക്കട്ടെയെന്ന് ഇറാൻ സ്റ്റേറ്റ് ടിവിയോട് സംസാരിക്കവേ റസായി വ്യക്തമാക്കി. റസായിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ, ഇസ്രായേൽ സൈനിക ശക്തി മുഴുവൻ മുൻകരുതലിൽ ആണ്. ഇറാൻ യുദ്ധത്തിന് തയ്യാറായിരിക്കുകയാണ് എന്നതാണ് ഇതിൽ ഇസ്രായേലിന്റെ പ്രധാന ആശങ്ക.
അതേസമയം, ഇറാൻ വീണ്ടും ആണവ ബോംബ് നിർമ്മിക്കാൻ ശ്രമിച്ചാൽ, അതിനെതിരെ കർശന നടപടി വേണം. അമേരിക്കയും മറ്റും ഈ ആശയം പിന്തുടരണമെന്ന് വിഷയത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.