ഇസ്രയേൽ കഠിന ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് അയത്തൊള്ള അലി ഖമനേയി

ഇറാൻ: ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. ഇസ്രയേലിലേക്ക് ഇറാൻ ഡ്രോൺ ആക്രമണം തുടങ്ങിയിട്ടുണ്ട്. ഇറാനില്‍ കനത്ത ആഘാതമാണ് ഇസ്രയേലിന്‍റെ ആക്രമണം സൃഷ്ടിച്ചത്. ഇസ്രയേല്‍ സ്വയം കയ്‌പേറിയതും വേദനാജനകവുമായി വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിച്ചിരിക്കുമെന്നുമാണ് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി പ്രതികരിച്ചു.

സർക്കാരിന്‍റെ വാർത്താ ഏജൻസിയായ ഇർനയാണ് (IRNA) ആയത്തുല്ല അലി ഖമേനിയുടെ പ്രസ്താവന പുറത്തുവിട്ടത്. ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തി ദുഷ്ടത വെളിപ്പെടുത്തിയിരിക്കുന്നു. സയണിസ്റ്റ് ഭരണകൂടം ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാൽ നമ്മുടെ രാജ്യത്ത് കുറ്റകൃത്യം നടത്തിയെന്നും ഇതോടെ അവർ കയ്പേറിയതും വേദനാജനകവുമായ വിധി സ്വയം തെരഞ്ഞെടുത്തിരിക്കുകയാണ്. ആ വിധി അവർക്ക് ലഭിച്ചിരിക്കുമെന്ന് അയത്തൊള്ള അലി ഖമനേയി പറഞ്ഞു.

ഇസ്രയേലിന്റെ ജനവാസ കേന്ദ്രങ്ങളടക്കം ആക്രമിച്ച നടപടിയിൽ കുട്ടികൾ അടക്കം നിരവധി പേർ കൊല്ലപ്പെട്ടെന്നും ഇറാൻ അറിയിച്ചു. ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ഉപദേശകന്‍ അലി ഷംഖാനിയും കൊല്ലപ്പെട്ടു. വീട് തകർത്ത് ഷംഖാനിയെ കൊലപ്പെടുത്തിയാതായാണ് ഇസ്രായേൽ പറയുന്നത്. അമേരിക്കയുമായുള്ള ആണവ ചർച്ചകൾക്ക് നേതൃത്വം നൽകിയ ജനറലാണ് കൊല്ലപ്പെട്ടത്.

Also Read

More Stories from this section

family-dental
witywide