
തൃശൂര്‍: ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിന് കടുത്ത നിയന്ത്രണങ്ങളുമായി ആര്‍ബിഐ. കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് ആര്‍ബിഐയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനെ തുടർന്നാണ് നടപടി. നിയന്ത്രണങ്ങള്‍ക്ക് കാരണം ബാങ്കിന്റെ മോശം സാമ്പത്തിക സ്ഥിതിയാണ്. ആറ് മാസത്തേക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും പിന്‍വലിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
ബാങ്കിന് വായ്പ നല്‍കാനോ പുതുക്കാനോ അനുമതിയില്ല. കൂടാതെ ഒരാള്‍ പരമാവധി 10,000 രൂപ മാത്രമേ പിന്‍വലിക്കാവൂവെന്നും നിര്‍ദേശമുണ്ട്. എന്നാൽ, സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലെന്നും ബാങ്കിന് ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.