കളമശേരി നഗരസഭയില്‍ കോടികളുടെ ക്രമക്കേട്, എല്ലാം സോഫ്റ്റ്‌വെയറിന്റെ തലയിട്ട് ന്യായീകരണം; മറ്റ് നഗരസഭകളിലൊന്നും ഇല്ലാത്ത പ്രശ്‌നം എങ്ങനെയാണ് കളമശ്ശേരിയില്‍ മാത്രമെന്ന് മന്ത്രി എംബി രാജേഷ്

കൊച്ചി: ദിവസങ്ങളായി ചര്‍ച്ചയായ കളമശേരി നഗരസഭയിലെ കോടികളുടെ ക്രമക്കേടില്‍ തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്ന ന്യായീകരണവുമായി കളമശേരി നഗരസഭാ അധികൃതര്‍. മാനുഷിക പിഴവല്ലെന്നും സോഫ്റ്റ്‌വെയറിലെ തകരാറാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നുമാണ് നഗരസഭാ ചെയര്‍പേഴ്സണ്‍ സീമ കണ്ണനും നഗരസഭാ കൗണ്‍സിലര്‍ ജമാല്‍ മണക്കാടനും പറയുന്നത്.

കെ- സ്മാര്‍ട്ട് സോഫ്‌റ്റ്വെയറിലെ പാകപ്പിഴകളാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയ വിശദീകരണം. ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാതെയാണ് കെസ്മാര്‍ട്ട് നടപ്പാക്കിയതെന്നും ഇതാണ് ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായെന്ന് ജമാല്‍ ആരോപിച്ചു.

എന്നാല്‍, കെ സ്മാര്‍ട്ടിനെ പഴിചാരി രക്ഷപെടാന്‍ ശ്രമിച്ച നഗരസഭാ അധികൃതര്‍ക്കെതിരെ തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് രംഗത്തെത്തി. നഗരസഭയുടെ വിശദീകരണം അസംബന്ധവും അജ്ഞതയുമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് നഗരസഭകളിലൊന്നും ഇല്ലാത്ത പ്രശ്‌നം എങ്ങനെയാണ് കളമശ്ശേരിയില്‍ മാത്രമുണ്ടാകുന്നതെന്നും അദ്ദേഹം ചോദിച്ചു. ക്രമക്കേട് കണ്ടെത്തിയാല്‍ ശക്തമായ നട പടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide