സമാധാന പ്രതീക്ഷ അകലുന്നു? അലാസ്ക കൂടിക്കാഴ്ചയിൽ ട്രംപിനോട് പറഞ്ഞതെല്ലാം വിഴുങ്ങി റഷ്യ, പുടിൻ-സെലൻസ്കി ചർച്ച അനിശ്ചിതത്വത്തിലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും തമ്മിലുള്ള ചർച്ചകൾ അനിശ്ചിതത്വത്തിലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവ് വ്യക്തമാക്കി. എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ലാവ്‌റോവ് ഇക്കാര്യം പ്രസ്താവിച്ചത്. നിലവിൽ ചർച്ചകൾ നടക്കുന്നില്ലെന്നും അതിനുള്ള തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേർക്കുനേർ യോഗത്തിനുള്ള അജൻഡ ഇപ്പോഴില്ലെന്നും അതിനാൽ ചർച്ചകൾ മാറ്റിവെക്കുന്നതാണെന്നും ലാവ്‌റോവ് ചൂണ്ടിക്കാട്ടി.

വിശദമായ അജൻഡ തയാറാകുമ്പോൾ മാത്രമേ ചർച്ചകൾ പരിഗണിക്കാനാകൂ എന്നാണ് റഷ്യയുടെ നിലപാട്. എന്നാൽ, വൈറ്റ് ഹൗസിന്റെ പ്രസ്താവനകൾക്ക് വിരുദ്ധമായാണ് ഈ റഷ്യൻ നിലപാട്. ഉക്രെയിൻ-റഷ്യ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഈ ചർച്ചകളുടെ അനിശ്ചിതത്വം അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്നു.

More Stories from this section

family-dental
witywide