അമേരിക്കയില്‍ നിന്ന് ഇന്ത്യക്ക് ഭീഷണി മുഴക്കുന്ന പാക് സൈനിക മേധാവി ‘ട്രംപിനൊപ്പം ഉച്ചഭക്ഷണത്തിന് യോഗ്യനാണോ’? അസിം മുനീറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : അമേരിക്കയില്‍ നിന്ന് ഇന്ത്യക്ക് ഭീഷണി മുഴക്കുന്ന പാക് സൈനിക മേധാവി അസിം മുനീറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. യുഎസ് പ്രസിഡന്‌റ് ഡോണള്‍ഡ് ട്രംപിനൊപ്പം ഉച്ചഭക്ഷണത്തിന് യോഗ്യനാണോ മുനീറെന്ന ചോദ്യം ഉന്നയിച്ചാണ് വിമര്‍ശനം. ഇന്ത്യയ്ക്കെതിരായ മുനീറിന്റെ ആണവ ഭീഷണിയെ വിമര്‍ശിക്കവെ, ‘ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യയെ പിന്തുണയ്ക്കാത്തവരും ഉണരണമെന്നും തിങ്കളാഴ്ച കോണ്‍ഗ്രസ് പറഞ്ഞു.

ഇന്ത്യയില്‍ നിന്നും ഭാവിയില്‍ തന്റെ രാജ്യം നിലനില്‍പ്പിന് ഭീഷണി നേരിട്ടാല്‍ പാക്കിസ്ഥാന്‍ ലോകത്തിന്റെ പകുതിയും നശിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് പാക് സൈനിക മേധാവി അസിം മുനീര്‍ അമേരിക്കയില്‍ നിന്ന് ഒരു ഭീഷണി മുഴക്കിയത്.”നമ്മള്‍ ഒരു ആണവ രാഷ്ട്രമാണ്, നമ്മള്‍ തകര്‍ന്നുപോകുകയാണെന്ന് നമ്മള്‍ കരുതുന്നുവെങ്കില്‍, നമ്മള്‍ ലോകത്തിന്റെ പകുതിയും തകര്‍ക്കും,” താമ്പയില്‍ നടന്ന പരിപാടിയില്‍ അസിം മുനീര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

”നമ്മുടെ ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വളരെ അഭിമാനമുണ്ട്. പാകിസ്ഥാന്‍ തുറന്നുകാട്ടപ്പെട്ടു. ഇപ്പോള്‍ പാകിസ്ഥാന്റെ ഉദ്ദേശ്യം എന്താണെന്ന് ലോകം മുഴുവന്‍ അറിയാം. അതിനാല്‍ ലോകം ഉണരണം. ‘ഓപ്പറേഷന്‍ സിന്ദൂരില്‍’ ഇന്ത്യയെ പിന്തുണയ്ക്കാത്തവരും ഉണരണം.’- അസിം മുനീറിന്റെ പ്രസ്താവനയെക്കുറിച്ച് കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി പറഞ്ഞു.

മുനീറിന്റെ വാക്കുകള്‍ ട്രംപിനും ഭീഷണിയാണെന്നും തിവാരി പറഞ്ഞു. ട്രംപിനും റഷ്യയ്ക്കും നേരെയുള്ള നേരിട്ടുള്ള ഭീഷണിയാണ് മുനീര്‍ മുഴക്കിയതെന്നും പകുതി ലോകത്തെയും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ നിങ്ങളോടൊപ്പം ഇരുന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ യോഗ്യനാണോ? നിങ്ങള്‍ അദ്ദേഹത്തെ രസിപ്പിക്കുകയാണോ? ഇത് അപകടകരമായ പ്രസ്താവനയാണ്. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ ഇത് മനസ്സിലാക്കണം,’ തിവാരി എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

More Stories from this section

family-dental
witywide