പലസ്തീന്‍ തടവുകാരനെ പീഡിപ്പിച്ച് ഇസ്രായേല്‍ സൈനികര്‍ ; ദൃശ്യങ്ങള്‍ പുറത്തുവിട്ട മുന്‍ സൈനിക പ്രോസിക്യൂട്ടര്‍ അറസ്റ്റില്‍

ടെല്‍ അവീവ്: ഇസ്രായേല്‍ സൈന്യത്തിന്റെ മുന്‍ സൈനിക പ്രോസിക്യൂട്ടര്‍ അറസ്റ്റില്‍. പലസ്തീന്‍ തടവുകാരനെ ഇസ്രായേല്‍ സൈനികര്‍ പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട ഇസ്രായേല്‍ പ്രതിരോധ സേനയുടെ (ഐഡിഎഫ്) മിലിട്ടറി അഡ്വക്കേറ്റ് ജനറല്‍ മേജര്‍ ജനറല്‍ യിഫാത്ത് ടോമര്‍-യെരുഷാല്‍മിയാണ് അറസ്റ്റിലായത്. വീഡിയോ ചോര്‍ന്നതിന് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് കഴിഞ്ഞ ആഴ്ച ഇവര്‍ രാജിവച്ചിരുന്നു. സംഭവം ഇസ്രായേലില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് അറസ്റ്റും മറ്റ് നടപടികളും.

രാജിക്കുപിന്നാലെ ഇവരെ കാണാതായിരുന്നു. ഇതി വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

2024 ല്‍ പുറത്തുവന്ന ദൃശ്യങ്ങളാണ് വിവാദം സൃഷ്ടിച്ചത്. തെക്കന്‍ ഇസ്രായേലിലെ എസ്ഡി ടൈമാന്‍ സൈനിക താവളത്തില്‍ വെച്ച് റിസര്‍വ് സൈനികര്‍ ഒരു തടവുകാരനെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. ഇസ്രായേലി വാര്‍ത്താ ചാനലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

Israel arrests top military prosecutor in probe over leaked video of tortured Palestinian prisoner.

More Stories from this section

family-dental
witywide