ഖത്തറിൽ ഇസ്രയേലിന്‍റെ അപ്രതീക്ഷിത ആക്രമണം, ലക്ഷ്യമിട്ടത് ഹമാസ് നേതാക്കളെ; വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടി

ദോഹ: വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ വ്യോമാക്രമണം. ഹമാസിന്‍റെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ദോഹയിലെ കത്താറ പ്രവിശ്യയിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ നിരവധി ഹമാസ് നേതാക്കൾക്ക് പരിക്കേറ്റതായും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ഹമാസിന്‍റെ ഉന്നത രാഷ്ട്രീയ നേതാക്കൾ തങ്ങിയ കെട്ടിടമാണ് തകർത്തതെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തെ തുടർന്ന് അന്തരീക്ഷത്തിൽ വലിയ പുക ഉയർന്നു. പ്രദേശവാസികൾ ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അറിയിച്ചു. ആക്രമണം അതിജീവിച്ചെന്ന് ഹമാസ് അറിയിച്ചെങ്കിലും, കെട്ടിടത്തിലുണ്ടായിരുന്ന ചില നേതാക്കൾ കൊല്ലപ്പെട്ടതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ ഏഴിലെ ആക്രമണത്തിന് നേതൃത്വം നൽകിയ ഹമാസ് നേതാക്കളെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു.

അതേസമയം, ഇസ്രയേൽ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. മധ്യസ്ഥശ്രമങ്ങൾ നിർത്തിവച്ചുവെന്നും ഖത്തർ അറിയിച്ചു. അതിനിടെ, ഖത്തറിന് പൂർണ ഐക്യദാർഢ്യം അറിയിച്ച് യുഎഇ വിദേശകാര്യ മന്ത്രി രംഗത്തെത്തി. പൂർണമായും ഇസ്രായേൽ നടപ്പാക്കിയ ആക്രമണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് പ്രതികരിച്ചു. അക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ‘തങ്ങൾ ആലോചിച്ചു, തങ്ങൾ നടപ്പാക്കി’ എന്നാണ് ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് പ്രതികരിക്കുന്നത്. അമേരിക്കയെ അറിയിച്ച ശേഷമെന്ന് ആക്രമണം നടത്തിയതെന്നും ഇസ്രയേലി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

More Stories from this section

family-dental
witywide