ഇറാനിൽ ആക്രമണം നടത്തി ഇസ്രായേൽ; ടെഹ്‌റാനിൽ വലിയ സ്‌ഫോടനങ്ങൾ കേട്ടതായി റിപ്പോര്‍ട്ടുകള്‍, നിരവധി ആണവ, സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു

വാഷിംടണ്‍ : വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ വ്യോമസേന ഇറാനില്‍ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഇത് ഇസ്രായേലിന്റെ ഏറ്റവും ശക്തനായ എതിരാളിക്കെതിരായ നേരിട്ടുള്ള ആക്രമണമായതിനാല്‍ മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷങ്ങളില്‍ നാടകീയമായ വര്‍ദ്ധനവിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അമേരിക്കയുടെ പിന്തുണയില്ലാതെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയിരിക്കുന്നത്.

ടെഹ്റാന്റെ വടക്കുകിഴക്കന്‍ ഭാഗത്താണ് സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഇറാനിയന്‍ സര്‍ക്കാര്‍ നടത്തുന്ന നൂര്‍ ന്യൂസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി ആണവ, സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടന്നതെന്ന് ഒരു ഇസ്രായേലി സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide