ഇന്ധനം നിറയ്ക്കുന്ന വിമാനത്തിന് നേരെ ഇസ്രയേൽ ആക്രമണം

ഇസ്രയേൽ ഇറാന്റെ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന വിമാനത്തിന് നേരെ ആക്രമണം നടത്തി. ഇസ്രായേലിൽ നിന്ന് ഏകദേശം 2,300 കിലോമീറ്റർ അകലെയുള്ള കിഴക്കൻ ഇറാനിലെ മഷ്ഹാദ് വിമാനത്താവളത്തിലാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഓപ്പറേഷൻ റൈസിംഗ് ലയൺ ആരംഭിച്ചതിനുശേഷം ഏറ്റവും ദൈർഘ്യമേറിയ വ്യോമാക്രമണമാണിത്.

ഇന്ധനം നിറയ്ക്കുന്ന വിമാനം ഇറാന്റെ സൈനിക ലോജിസ്റ്റിക് ശൃംഖലയിലെ ഒരു പ്രധാന ഘടകമാണ്. അതേസമയം, ഇറാൻ മിസൈലുകൾ ഇസ്രയേലിലെ ഹൈഫയിൽ പതിച്ചു. ഈമാസം 17 വരെ ഇസ്രയേലിലെ പൊതു സുരക്ഷാനിർദേശങ്ങൾ നീട്ടി. ഇസ്രയേൽ ആക്രമണം തുടർന്നാൽ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ പ്രസിഡന്റ്റ് മസൂദ് പെസഷ്സ്കിയാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ആക്രമണത്തിന് ഇറാൻ വലിയ വില നൽകേണ്ടി വരുമെന്നും നിലനിൽപ്പിന്റെ പോരാട്ടമാണിതെന്നുമാണ് നെതന്യാഹുവും മുന്നറിയിപ്പ് നൽകി.

More Stories from this section

family-dental
witywide