കരയാക്രമണം തുടങ്ങി ഇസ്രയേൽ; വടക്കൻ ഗാസയിൽ നിന്ന് കൂട്ടപ്പലായനം

ഇസ്രയേൽ കരയാക്രമണം ആരംഭിച്ചതോടെ വടക്കൻ ഗാസയിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ തെക്കൻ ഗാസയിലേക്ക് കൂട്ടപ്പലായനം ചെയ്യുന്നു. പലായനത്തിന് അനുമതി അൽ-റാഷിദ് തീരദേശ റോഡ് മുഖേന മാത്രമാണ്. നിരവധി കുടുംബങ്ങൾ നിരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ബന്ദികളെ പൂർണമായി വിട്ടുകിട്ടണമെന്ന ആവശ്യം മുൻനിർത്തിയാണ് ഗാസയിൽ കനത്ത ബോംബാക്രമണം ഇസ്രയേൽ നടത്തുന്നത്. ഇന്നു പുലർച്ചെ മുതൽ നടന്ന ആക്രമണങ്ങളിൽ അമ്പതിലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഹമാസ് ബന്ദികളെ മനുഷ്യകവചമാക്കിയാൽ കടുത്ത പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. മുഴുവൻ ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്നും ബന്ദികളെ ഉടൻ വിട്ടയക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

അതേസമയം, ഗാസയിൽ പലസ്തീനികൾക്കെതിരെ ഇസ്രയേൽ വംശഹത്യ നടത്തിയെന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ അന്വേഷണകമ്മീഷൻ റിപ്പോർട്ട് വളച്ചൊടിച്ചതും വ്യാജവുമെന്നാണ് ഇസ്രയേൽ വിദേശകാര്യമന്ത്രാലയത്തിൻ്റെ നിലപാട്.

More Stories from this section

family-dental
witywide