
യെമൻ തലസ്ഥാനമായ സനയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രദേശം നിയന്ത്രിക്കുന്ന ഹൂതി വിമതരെ അധികരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങളിൽ ആറ് പേർ മരിക്കുകയും 86 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂത്തി ആരോഗ്യ ഉദ്യോഗസ്ഥരും സ്ഥീരീകരിച്ചു.
ഇസ്രായേൽ സൈന്യം ലക്ഷ്യമിട്ട സ്ഥലങ്ങളിലൊന്ന് സനായിലെ ഒരു കെട്ടിടമാണെന്ന് ഹൂത്തി സുരക്ഷാ വൃത്തങ്ങൾ എഎഫ്‌പിയോട് പറഞ്ഞു. മറ്റ് സ്ഥലങ്ങളിൽ ഒരു പവർ പ്ലാന്റും ഗ്യാസ് സ്റ്റേഷനും ഉൾപ്പെടുന്നു. ഹൂതികൾ വെള്ളിയാഴ്ച ഇസ്രയേൽ പ്രദേശങ്ങളിലേക്ക് വിക്ഷേപിച്ച മിസൈലുകൾക്ക് പകരമായാണ് ഈ ആക്രമണമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.