ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍, 30 പേര്‍ കൊല്ലപ്പെട്ടു ; സൈനികരെ ഹമാസ് ആക്രമിച്ചതിന് ഇസ്രയേല്‍ പകരം വീട്ടുകയാണെന്ന് യുഎസ്

ഗാസ സിറ്റി : ഗാസയില്‍ തിരിച്ചടി ശക്തമാക്കി ഇസ്രയേല്‍ സൈന്യം. ഗാസയിലെ അല്‍-ഷിഫ ആശുപത്രിയിലടക്കം ഐഡിഎഫ് ആക്രമണം നടത്തിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പുതിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. കഴിഞ്ഞ ദിവസം ഹമാസിന്റെ നേതൃത്വത്തില്‍ റഫയില്‍ വച്ച് ഇസ്രയേല്‍ സൈന്യത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ശക്തമായ തിരിച്ചടി നല്‍കാന്‍ ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടത്.

ആശങ്കകള്‍ക്കിടയില്‍, മേഖലയില്‍ വെടിനിര്‍ത്തല്‍ നിലനില്‍ക്കുകയാണെന്ന് യുഎസ് വ്യക്തമാക്കി. ചെറിയ ഏറ്റുമുട്ടലുകള്‍ ഉണ്ടാകില്ലെന്നല്ല വെടിനിര്‍ത്തല്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് പറഞ്ഞു. ”ഹമാസ് ഇസ്രയേല്‍ സൈനികനെ ആക്രമിച്ചതായി ഞങ്ങള്‍ക്കറിയാം. ഇസ്രയേലികള്‍ പ്രതികരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പക്ഷേ പ്രസിഡന്റ് ട്രംപിന്റെ സമാധാന കരാര്‍ നിലനില്‍ക്കുമെന്ന് ഞാന്‍ കരുതുകയാണ്” ജെ.ഡി.വാന്‍സ് പറഞ്ഞു.

Israel intensifies attacks on Gaza, 30 killed.

More Stories from this section

family-dental
witywide