ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രണ്ടാം ആഴ്ചയിലേക്ക്: നയതന്ത്ര പരിശ്രമങ്ങള്‍ പുരോഗമിക്കുന്നു, ഇറാന്‍ ആണവായുധം നേടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ബ്രിട്ടന്‍

ന്യൂഡല്‍ഹി : ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം എട്ടാം ദിവസത്തിലേക്ക് കടന്നു. ഇരുകൂട്ടരും പിന്മാറാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ നയതന്ത്ര പരിശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി വെള്ളിയാഴ്ച ജനീവയില്‍ ചര്‍ച്ചകള്‍ നടത്തും.

അതേസമയം, ഇറാന്‍ ആണവായുധം നേടുന്ന സാഹചര്യം ഉണ്ടാകരുതെന്ന കാര്യത്തില്‍ അമേരിക്കയുടെ നിലപാടിനോട് ബ്രിട്ടനും യോജിക്കുന്നുവെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി വ്യക്തമാക്കി. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ നിലവിലെ സ്ഥിതിഗതികള്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി യു.എസ് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി.

തങ്ങളുടെ ദീര്‍ഘകാല ശത്രു ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് തടയുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇസ്രായേല്‍ ഇറാനെ ആക്രമിക്കാന്‍ തുടങ്ങിയത്. ഇസ്രായേലിനെതിരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി ഇറാനും തിരിച്ചടിച്ചു. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമാണെന്ന് ഇറാന്‍ വാദിക്കുന്നു.

Also Read

More Stories from this section

family-dental
witywide