‘ഇസ്രയേല്‍ വലിയ തെറ്റ് ചെയ്തു, നേരിടാന്‍ ഇറാന്‍ സായുധ സേന സജ്ജം, രക്തസാക്ഷികളുടെ ചോരയ്ക്ക് പ്രതികാരം ചെയ്യും’ – ഇറാന്‍

ടെഹ്റാന്‍: തങ്ങളുടെ സായുധ സേന ഇസ്രായേലിനെ നേരിടാന്‍ സജ്ജമാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ശനിയാഴ്ച പറഞ്ഞു. രാജ്യത്തെ എല്ലാ ഉദ്യോഗസ്ഥരും സായുധ സേനയുടെ പക്ഷത്താണെന്നും ഖമേനി പറഞ്ഞു.

‘സയണിസ്റ്റ് ഭരണകൂടം ഒരു വലിയ തെറ്റ്, ഗുരുതരമായ തെറ്റ്, ഒരു വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി ചെയ്തു. ദൈവകൃപയാല്‍, ഇതിന്റെ അനന്തരഫലങ്ങള്‍ ആ ഭരണകൂടത്തെ നശിപ്പിക്കും. ഇറാനിയന്‍ രാഷ്ട്രം തങ്ങളുടെ വിലപ്പെട്ട രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യും. അവര്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനെ അവഗണിക്കുകയുമില്ല. നമ്മുടെ സായുധ സേനകള്‍ തയ്യാറാണ്, രാജ്യത്തെ ഉദ്യോഗസ്ഥരും എല്ലാ ജനങ്ങളും സായുധ സേനയ്ക്കൊപ്പമുണ്ട്.’ – ഖമേനി എക്സിലെ ഒരു പോസ്റ്റുകളില്‍ ഒന്നില്‍ കുറിച്ചു.

പ്രത്യാക്രമണത്തില്‍ ഇറാന്‍ ഇസ്രായേലിനോട് ഒരു ദയയും കാണിക്കില്ലെന്നും ഇസ്രായേലിനെതിരെ അവരുടെ സായുധ സേന ക്രൂരമായി പ്രവര്‍ത്തിക്കുമെന്നും ഖമേനി പറഞ്ഞു.

Also Read

More Stories from this section

family-dental
witywide