ഗാസ സിറ്റി: അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് മുന്നോട്ട് വെച്ച സമാധാന പദ്ധതി നെതന്യാഹു അംഗീകരിച്ച സാഹചര്യത്തിലും ഇസ്രയേൽ സൈന്യം ഗാസ സിറ്റി വളഞ്ഞതായും അവശേഷിക്കുന്ന ജനങ്ങളും ഉടന്‍ പ്രദേശം വിടണമെന്ന മുന്നറിയിപ്പുമായി ഇസ്രയേലി പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഗാസ സിറ്റിയിൽ നിന്ന് മാറാത്തവരെ തീവ്രവാദികളായോ തീവ്രവാദികളെ പിന്തുണക്കുന്നവരായോ കണക്കാക്കും. പലായനം ചെയ്യാനും ഹമാസിനെ ഗാസ നഗരത്തില്‍ ഒറ്റപ്പെടുത്താനും ആഗ്രഹിക്കുന്ന ഗാസ നിവാസികള്‍ക്ക് ഇത് അവസാന അവസരമാണെന്നും കാറ്റ്സ് എക്സിലൂടെ മുന്നറിയിപ്പ് നൽകി.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാനും തുടര്‍ന്ന് 72 മണിക്കൂറിനകം എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്ന സമാധാന പദ്ധതി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇസ്രയേലിന്റെ നടപടി. അതേസമയം, സമാധാന പദ്ധതി ഹമാസ് നിരസിച്ചാല്‍ ഇസ്രയേല്‍ ജോലി പൂര്‍ത്തിയാക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു.















