
ജറുസലേം: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നോട്ടുവച്ച ജുഡീഷ്യല്‍ പരിഷ്‌കാരങ്ങള്‍ക്കെതിരെ വര്‍ഷങ്ങളായി നടന്ന പ്രതിഷേധത്തെ വെല്ലുവിളിച്ച്, ജഡ്ജിമാരുടെ നിയമനത്തില്‍ രാഷ്ട്രീയക്കാരുടെ അധികാരം വിപുലീകരിക്കുന്ന ഒരു നിയമം ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കി. ജഡ്ജിമാരുടെ നിയമനത്തില്‍ രാഷ്ട്രീയക്കാരുടെ അധികാരം കൂടുന്ന നിയമമാണിത്.
ഇതിനെതിരെ വ്യാഴാഴ്ച വൈകുന്നേരം ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ അണിനിരന്നു, ഇത് ഒരു ‘ദുരന്തം’ എന്നും ‘ഇസ്രായേല്‍ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ ആണി’ എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. അതേസമയം പ്രതിപക്ഷം നിയമനിര്‍മ്മാണത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച അതിരാവിലെ നടന്ന വോട്ടെടുപ്പ് പ്രതിപക്ഷം ബഹിഷ്‌കരിച്ചതോടെ, അനുകൂലമായി 67 വോട്ടുകളും എതിര്‍ത്ത് ഒരു വോട്ടും ലഭിച്ചതോടെയാണ് നിയമം പാസായത്. ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ 120 അംഗങ്ങളാണുള്ളത്.