
ജറുസലേം: യെമനില്‍ നിന്ന് ഇസ്രയേലിനെ ലക്ഷ്യമിട്ട് മിസൈല്‍ വിക്ഷേപിച്ചതായി ഇസ്രയേല്‍ സൈന്യം. ആക്രമണത്തെ തുടര്‍ന്ന് ദക്ഷിണ ഇസ്രയേലില്‍ അപകട സൈറണുകള്‍ മുഴങ്ങി. ഇസ്രയേല്‍ പ്രതിരോധസേന എക്‌സിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യെമനില്‍ നിന്നുള്ള മിസൈല്‍ ഭീഷണി തടയാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാണെന്ന് ഇസ്രയേല്‍ സേന വ്യക്തമാക്കി. അപകടസാധ്യതയെക്കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഇറാനും ഇസ്രയേലും വെടിനിര്‍ത്തലിനു തയാറായതോടെ മേഖലയിലെ സംഘര്‍ഷം അവസാനിച്ചിരുന്നു. അതിനിടെയാണ് പുതിയ ആക്രമണം.