
ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ ആക്രമണങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് ഇസ്രയേൽ. ഇറാന്‍ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 950ല്‍ അധികം മിസൈലുകള്‍ അയച്ചു. ഇറാന്റെ ആക്രമണത്തില്‍ 24 പേർ മരിക്കുകയും 8190 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും ഇസ്രയേൽ അറിയിച്ചു.
സംഘർഷത്തിൽ ഇറാന്റെ ഇസ്ഫഹാൻ ആണവ നിലയം ആക്രമിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ടെഹ്റാനിലെ ആയുധ ഫാക്ടറി അടക്കം പത്തിലധികം കേന്ദ്രങ്ങളിലും അഹ്വാസിലും ഇസ്രയേൽ ആക്രമണമുണ്ടായി. ഇറാന്റെ സൈബർ യൂണിറ്റിന്റെ കെട്ടിടം തകർത്തതായും ഇസ്രയേൽ അറിയിച്ചു. ആണവ കേന്ദ്രം ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇസ്രായേൽ സൈന്യം പുറത്തുവിട്ടു.
ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇറാനിൽ 54 സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി ഇറാൻ സർക്കാർ വക്താവ് ഫത്തേമെഹ് മൊഹജെറാനി സ്റ്റേറ്റ് മീഡിയയിൽ പറഞ്ഞു. ഇസ്രയേൽ ആക്രമണത്തിൽ 224 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം നേരത്തെ കണക്ക് പുറത്തുവിട്ടിരുന്നു.