
ന്യൂഡല്‍ഹി : തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണത്തനിടെ ഹമാസ് മിലിട്ടറി ഇന്റലിജന്‍സ് മേധാവിയെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഹമാസ് നേതാവ് ഒസാമ തബാഷ് ആണ് കൊല്ലപ്പെട്ടതെന്ന് സൈന്യം പറയുന്നു. ഒസാമ, തീവ്രവാദ ഗ്രൂപ്പിന്റെ നിരീക്ഷണ യൂണിറ്റിന്റെ തലവന്‍ കൂടിയാണെന്നും സൈന്യം പറഞ്ഞു. എന്നാല്‍ ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.