
ജറുസലേം: തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഗാസയിലെ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചെടുക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു. ഇതിനുള്ള ഉത്തരവും തയ്യാറായി. ചൊവ്വാഴ്ച ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ ഗാസയില്‍ കരവേ്യാമാക്രമണം തുടരുകയാണ്. ഇതിനിടെയാണ് ഇസ്രയേല്‍ ഹമാസിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നത്. ഇതുവരെ അറുന്നൂറോളം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം
”ഗാസയിലെ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചടക്കാന്‍ ഞാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കി. ഹമാസ് എത്രത്തോളം ഇസ്രയേലികളെ ബന്ദികളാക്കുന്നോ അവര്‍ക്ക് കൂടുതല്‍ പ്രദേശങ്ങള്‍ നഷ്ടമാകും. ഇസ്രയേല്‍ ആ പ്രദേശങ്ങളെല്ലാം കീഴടക്കും. ഇസ്രയേലികളെയും സൈന്യത്തെയും സംരക്ഷിക്കുന്നതിനായി ഗാസയ്ക്ക് ചുറ്റുമുള്ള ബഫര്‍ സോണുകള്‍ കൂട്ടും” കാറ്റ്‌സ് പറഞ്ഞു.












