
ടെല്‍ അവീവ് : വടക്കന്‍ ഗാസയില്‍ ആക്രമണം കടുപ്പിക്കാന്‍ ഇസ്രയേല്‍. ഗാസയില്‍ വെടിനിര്‍ത്തലിനും ബന്ദികളെ തിരിച്ചെത്തിക്കാനുമുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആഹ്വാനത്തിനിടയിലാണ് ഇസ്രയേല്‍ നീക്കം. സമൂഹമാധ്യമത്തിലെ പോസ്റ്റിലാണ് ‘ഗാസയില്‍ ധാരണയിലെത്തൂ, ബന്ദികളെ തിരിച്ചെത്തിക്കൂ’ എന്ന് ട്രംപ് ആവശ്യപ്പെട്ടത്. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം പരിഹരിച്ചതിനു പിന്നാലെ അടുത്തത് ഗാസയിലെ വെടിനിര്‍ത്തലാണെന്നും അത് വൈകാതെ സംഭവിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇന്നലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഗാസയില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. വടക്കന്‍ ഗാസയില്‍നിന്ന് ആളുകളോട് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നിതിനിടെ വെടിനിര്‍ത്തലിനായി യുഎസ് പിന്തുണയോടെ ഖത്തറും ഈജിപ്തും മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്നത് പുരോഗമിക്കുകയാണ്. അതേസമയം, നെതന്യാഹു അടുത്തയാഴ്ച യുഎസ് സന്ദര്‍ശിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.