
ജറുസലേം: ഗാസയിലേക്ക് അന്‍പതിനായിരം റിസര്‍വ് സൈനികരെക്കൂടി എത്തിക്കാന്‍ ഇസ്രയേല്‍ നീക്കം. ഹമാസിനെ തുരത്തി ഗാസയെ പൂര്‍ണമായി കീഴടക്കാനാണ് നീക്കം നടക്കുന്നത്. ഇതിനായാണ് ഇസ്രയേല്‍ സേനാ ബലം കൂട്ടുന്നത്. ഹമാസ് ഇപ്പോഴും സജീവമായി നിലനില്‍ക്കുന്ന മേഖലകളിലായിരിക്കും സൈനിക നടപടി.
അതേസമയം, ഗാസ കീഴടക്കലിനുള്ള മുന്നൊരുക്കം നിലവില്‍ ഗ്രൗണ്ടിലുള്ള ഇസ്രയേല്‍ സേന തുടങ്ങിക്കഴിഞ്ഞന്നൊണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതിനിടെ, മധ്യസ്ഥരായ ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശങ്ങള്‍ ഒരു മാറ്റവും കൂടാതെ ഹമാസ് അംഗീകരിച്ചിരുന്നു. എന്നാല്‍ വെടിനിര്‍ത്തില്ലെന്നും ഗാസയില്‍ ആക്രമണം തുടരുമെന്നും ഇസ്രായേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.