
ന്യൂഡല്‍ഹി : ഇറാനുമായുള്ള സംഘര്‍ഷം കനത്ത പശ്ചാത്തലത്തില്‍ ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ള വിദേശ പൗരന്മാര്‍ക്കും, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും എല്ലാ സൗകര്യവും ഒരുക്കുമെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍.
കരമാര്‍ഗവും, കടല്‍ വഴിയും സൗകര്യം ഒരുക്കും. ഇസ്രായേല്‍ ഗതാഗത മന്ത്രാലയം മുഖേന ഏകോപിപ്പിക്കുമെന്നും ഇന്ത്യക്കാരുടെ ഒഴിപ്പിക്കലില്‍ വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്നും അംബാസിഡര്‍ റ്യൂവന്‍ അസര്‍ അറിയിച്ചു.
അതേസമയം, ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മിസൈല്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇറാനുമായുള്ള എല്ലാ അതിര്‍ത്തിയും ‘അനിശ്ചിതമായി’ പാകിസ്ഥാന്‍ അടച്ചിട്ടുണ്ട്. പാക്-ഇറാന്‍ അതിര്‍ത്തിയില്‍ അനിശ്ചിത കാലത്തേക്ക് കാല്‍നടയാത്രയോ വാഹന ഗതാഗതമോ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.