
ഗാസ സിറ്റി : തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് രാഷ്ട്രീയ നേതാവ് സലാഹ് അല്‍-ബര്‍ദവീല്‍ കൊല്ലപ്പെട്ടു. ഹമാസ് ഇത് സ്ഥിരീകരിക്കുകയും പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ബര്‍ദവീലിനൊപ്പം, വ്യോമാക്രമണത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടതായി ഹമാസ് അനുകൂല മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച, തെക്കന്‍ ഗാസയില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവനെ വധിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അല്‍-ബര്‍ദവീലിന്റെ കൊലപാതകം.
ഹമാസിന്റെ സര്‍ക്കാര്‍ തലവന്‍ എസ്സാം അദ്ദലീസും ആഭ്യന്തര സുരക്ഷാ മേധാവി മഹ്‌മൂദ് അബു വത്ഫയും ചൊവ്വാഴ്ച ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു, കൂടാതെ മറ്റ് നിരവധി ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച ഇസ്രായേല്‍ ചൊവ്വാഴ്ച മുതല്‍ ഗാസയില്‍ ആക്രമണം പുനരാരംഭിച്ചിരിക്കുകയാണ്. ജനുവരിയില്‍ പോരാട്ടം നിര്‍ത്തിവെച്ച ഇസ്രയേല്‍ ആക്രമണം തുടര്‍ന്നതിന് പിന്നാലെ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നൂറുകണക്കിന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹമാസിനെ ഒരു സൈനിക, ഭരണ സ്ഥാപനമെന്ന നിലയില്‍ നശിപ്പിക്കുക, ശേഷിക്കുന്ന ബന്ദികളെ വിട്ടുകൊടുക്കാന്‍ ഹാമാസിനെ നിര്‍ബന്ധിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ ഇസ്രയേലിന്റെ പുതിയ ആക്രമണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ച് പറയുന്നു.