
ന്യൂഡല്‍ഹി : ഇറാനെതിരായി നടക്കുന്ന ഇസ്രായേലി ആക്രമണങ്ങളില്‍ ദോഹ അപലപിക്കുന്നതായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി. ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി ഖത്തര്‍ അമീര്‍ ഫോണില്‍ സംസാരിച്ചു.
മാത്രമല്ല, ഇസ്രായേല്‍ ആക്രമണങ്ങള്‍ ഇറാന്റെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും നഗ്‌നമായ ലംഘനവുമാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെ നിയമങ്ങളുടെയും തത്വങ്ങളുടെയും ലംഘനമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും ഷെയ്ഖ് തമീം കുറ്റപ്പെടുത്തി. രാജ്യത്ത് ശാശ്വതമായ സമാധാനം കൈവരിക്കുന്നതിനായി നയതന്ത്രപരമായ പരിഹാരം വേണമെന്നും ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു.
അതേസമയം ഇറാനിയന്‍ നാവികസേനയുടെ പ്രധാന കേന്ദ്രമായ ബന്ദര്‍ അബ്ബാസില്‍ ഇസ്രയേല്‍ ആക്രമണമുണ്ടായി. ഇറാനിലെ എണ്ണപ്പാടവും ഇസ്രായേല്‍ ആക്രമിച്ചിരുന്നു. ബുഷഹ്ര്‍ പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ലോകത്തേറ്റവും വലിയ ഗ്യാസ് ഫീല്‍ഡിലൊന്നാണിത്.