
ടെല്‍ അവീവ്: ഗാസയില്‍ ഹമാസിനെതിരായ ആക്രമണം തുടരുമെന്നും സംഘത്തെ നശിപ്പിക്കുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഗാസയെ നിരായുധീകരിക്കുമെന്നും ഹമാസിന്റെ ടണലുകള്‍ തകര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. മഞ്ഞ വരയ്ക്ക് ഉള്ളില്‍ തങ്ങളുടെ നിയന്ത്രണത്തില്‍ ഉള്ള ഭാഗത്ത് ആക്രമണം തുടരുമെന്നാണ് ഇസ്രയേല്‍ കാറ്റ്‌സിന്റെ മുന്നറിയിപ്പ്.
”എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടൊപ്പം, ഹമാസിനെ നിരായുധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഗാസയെ സൈനിക വിമുക്തമാക്കുക എന്നതും ലക്ഷ്യമാണ്. ഗാസയിലെ ഇസ്രയേലിന്റെ നയം വ്യക്തമാണ്. ഞങ്ങളുടെ നിയന്ത്രണത്തിലുള്ള മഞ്ഞ മേഖലയില്‍ തുരങ്കങ്ങള്‍ നശിപ്പിക്കാനും ഹമാസിനെ ഇല്ലാതാക്കാനും ഐഡിഎഫ് യാതൊരു പരിമിതികളുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്” – മന്ത്രി പറഞ്ഞു.
ഗാസയുടെ തെക്കേ അറ്റത്തുള്ള നഗരമായ റാഫയിൽ ഏകദേശം 200 ഹമാസ് പോരാളികൾ ഭൂഗർഭ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഇസ്രായേൽ നിയന്ത്രണത്തിന് പുറത്തുള്ള ഒരു പ്രദേശത്തേക്ക് തീവ്രവാദികൾക്ക് സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കണമെന്ന മധ്യസ്ഥരുടെ അഭ്യർത്ഥന ഇസ്രായേൽ കഴിഞ്ഞദിവസം നിരസിച്ചിരുന്നു.
Israeli Defense Minister Says Destroying Hamas Will Continue











