ഇസ്രയേൽ ധനമന്ത്രി ഇന്ന് ഇന്ത്യയിലെത്തുന്നു

ജറുസലം : ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് ഇന്ന് ഇന്ത്യയിലെത്തുന്നു. സ്മോട്രിച്ചിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഒപ്പുവയ്ക്കുന്ന നിക്ഷേപ ഉടമ്പടി ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത വ്യാപാര കരാറിന് നിലമൊരുക്കും. ഡൽഹി കൂടാതെ മുംബൈയും ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയും സ്മോട്രിച്ച് സന്ദർശിക്കും.

സന്ദർശനവേളയിൽ ധനമന്ത്രി സ്മോട്രിച്ച് കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പീയൂഷ് ഗോയൽ, മനോഹർ ലാൽ ഖട്ടർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഈ വർഷം ഇന്ത്യ സന്ദർശിക്കുന്ന നാലാമത്തെ ഇസ്രയേൽ മന്ത്രിയാണ് സ്മോട്രിച്ച്. ടൂറിസം, വ്യവസായ, കൃഷി മന്ത്രിമാർ നേരത്തേ സന്ദർശനം നടത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് ബുധനാഴ്ച സ്മോട്രിച്ച് മടങ്ങും.

More Stories from this section

family-dental
witywide