
കെയ്‌റോ : ഇസ്രയേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നതോടെ ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറിത്തുടങ്ങി. ഗാസയില്‍ സമാധാനം പുലര്‍ന്നതോടെ കഴിയുന്ന പതിനായിരക്കണക്കിനു പലസ്തീന്‍കാര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. അതിനിടെ, ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടല്‍ ചടങ്ങ് നാളെ ഈജിപ്തില്‍ നടക്കും. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കും.
ഗാസയിലെ ഏതാനും സ്ഥലങ്ങളില്‍ സാന്നിധ്യം തുടരുമെന്ന് അറിയിച്ച ഇസ്രയേല്‍ സൈന്യം, തങ്ങളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു. കരാറിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചതിനു പിന്നാലെ പിന്നാലെ ഗാസ സമയം ഇന്നലെ ഉച്ചയ്ക്ക് 12നാണ് വെടിനിര്‍ത്തല്‍ നിലവില്‍വന്നത്. ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍കാരെയും തുടര്‍ന്ന് ഇസ്രയേല്‍ ജയിലിലുള്ള പലസ്തീന്‍കാരെയും മോചിപ്പിക്കണമെന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നു.














