രഹസ്യാന്വേഷണ സാമഗ്രികള്‍ സൂക്ഷിക്കാൻ ഒന്നിലേറെ മുറികൾ, ഖാന്‍ യൂനിസിലെ ആശുപത്രിയോട് ചേര്‍ന്ന് ഹമാസ് തുരങ്കം കണ്ടെത്തിയെന്ന് ഇസ്രായേല്‍ സേന

ഗാസ സിറ്റി : ഗാസയിലെ ഖാന്‍ യൂനിസിലെ ഒരു പ്രധാന ആശുപത്രിയ്ക്കടിയില്‍ ഹമാസ് തുരങ്ക ശൃംഖല കണ്ടെത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന.

ആശുപത്രി കോമ്പൗണ്ടിന് താഴെയുള്ള തുരങ്കം മുതിര്‍ന്ന ഹമാസ് പ്രവര്‍ത്തകര്‍ക്കുള്ള കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററായും ഇസ്രായേലി സേനയ്ക്കെതിരായ ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നതിനായും പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടത്.

ഒന്നിലധികം മുറികളുള്ള സങ്കീര്‍ണ്ണമായ ഭൂഗര്‍ഭ കേന്ദ്രത്തിന്റെ വീഡിയോകളും ശനിയാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ ഇസ്രയേല്‍ സേന പുറത്തുവിട്ടു. ആയുധങ്ങള്‍, രഹസ്യാന്വേഷണ സാമഗ്രികള്‍, പ്രവര്‍ത്തന ഉപകരണങ്ങള്‍ എന്നിവ ഇവിടെ സൂക്ഷിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. മാതത്രമല്ല, ഹമാസ് ഗാസയിലെ ആശുപത്രികളെ തീവ്രവാദ ആവശ്യങ്ങള്‍ക്കായി ചൂഷണം ചെയ്യുന്നത് തുടരുന്നുവെന്നും സാധാരണക്കാരെയും ഇത് അപകടത്തിലാക്കുന്നുവെന്നും ഇസ്രയേല്‍ സേന പറഞ്ഞു.

Also Read

More Stories from this section

family-dental
witywide