ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും നെതന്യാഹുവിന്റെ പ്രതിജ്ഞ! യുദ്ധാനന്തര ഗാസയിൽ ‘ഹമാസ് ഉണ്ടാകില്ല’

ജറുസലേം: യുദ്ധാനന്തര ഗാസയിൽ “ഹമാസ് ഉണ്ടാകില്ലെന്ന്” പ്രതിജ്ഞ എടുത്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം.ഗാസയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൽഡ് ട്രംപ് നടത്തിയ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമാണ്‌ നെതന്യാഹുവിന്റെ പ്രതിജ്ഞ എന്നത് ശ്രദ്ധേയമായി.

യുദ്ധാനന്തര ഗാസയില്‍ ഹമാസ് ഉണ്ടാകില്ലെന്ന് നെതന്യാഹു പറഞ്ഞു. ഒരു ഹമാസ്താന്‍ ഉണ്ടാകാന്‍ അനുവദിക്കില്ല. ഗാസയില്‍ ഇനിയൊരു ഹമാസ് ഉണ്ടാകില്ല. നമുക്കൊരു തിരിച്ചുപോക്കില്ല. അത് അവസാനിച്ചു. എല്ലാ ബന്ദികളെയും മോചിപ്പിക്കും. ട്രാന്‍സ്-ഇസ്രയേല്‍ പൈപ്പ്‌ലൈന്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കവേയായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം.

അതേസമയം ട്രംപ് മുന്നോട്ടുവെച്ച പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഹമാസ് മധ്യസ്ഥര്‍ പരിശോധിക്കുകയാണ്. ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കുകയും ഇസ്രായേല്‍ സേനയെ മേഖലയില്‍നിന്ന് പിന്‍വലിക്കുന്നത് ഉറപ്പാക്കുകയും ചെയ്യുന്ന കരാറാണ് ഹമാസ് ലക്ഷ്യമിടുന്നത്.ഗാസയില്‍ വെടിനിര്‍ത്താന്‍ യുഎസ് മുന്നോട്ട് വച്ച വ്യവസ്ഥകള്‍ ഇസ്രായേല്‍ അംഗീകരിച്ചെന്ന് ട്രംപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി.

More Stories from this section

family-dental
witywide